പുലിക്കുന്നില്‍ ആദ്യം പുലി, ഇപ്പോള്‍ കാട്ടാനക്കൂട്ടം…..! കുളമാക്കാല്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു; കാട്ടാനക്കൂട്ടം എത്തിയത് സമീപത്തെ വനമേഖലയില്‍ നിന്ന്; പ്രതിസന്ധിയിലായി പ്രദേശവാസികള്‍
സ്വന്തം ലേഖിക
മുണ്ടക്കയം: പുലിപ്പേടി ഭീതിയില്‍ കഴിയുന്ന പുലിക്കുന്ന് നിവാസികളുടെ നെഞ്ചില്‍ തീകോരിയിട്ട് കാട്ടാനക്കൂട്ടവും.
കഴിഞ്ഞ ദിവസം കുളമാക്കാല്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കുട്ടിയാനയുമായി സമീപത്തെ വനമേഖലയില്‍ നിന്നാണ് കാട്ടാനക്കൂട്ടം
എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ഉണര്‍ന്നത്. ബഹളം വച്ചതോടെ ആനക്കൂട്ടം കൃഷിയിടം വിട്ടു. ‘
വിനീത് കല്ലുകുളം, പന്ന്യമാക്കല്‍ ജോസഫ്, ചേട്ടായി മേച്ചേരി എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ച പുലിയോട് സാദൃശ്യം തോന്നുന്ന ജീവി ആടുകളെ കൊന്നിരുന്നു. ഇതോടെ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു.
തൊട്ടടുത്ത ദിവസം ഓലിക്കല്‍ പാറ റെജിയുടെ വീട്ടുമുറ്റത്തും തിണ്ണയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. സമീപത്തെ വനത്തില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകള്‍ വീണ്ടും ഇവിടേക്കെത്തുമോയെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.