Spread the love

കോട്ടയം: മധുരം ഇഷ്ടമാണോ? മധുരം ഇഷ്ടമുള്ളവർക്ക് ഇത് എന്തായാലും ഇഷ്ടമാകും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗ് റെസിപ്പി.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

പാല്‍- 1 കപ്പ്
കറുവാപ്പട്ട-
ഏലയ്ക്ക
പഞ്ചസാര- 1 ടേബിള്‍സ്പൂണ്‍
ബ്രെഡ്- 2
പഞ്ചസാര- 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാൻ അടുപ്പില്‍ വച്ച്‌ ഒരു കപ്പ് പാല്‍ ഒഴിക്കാം. അതിലേയ്ക്ക് ഒരു ചെറിയ കഷ്ണം കറുവാപ്പട്ടയും ഏലയ്ക്ക പൊടിച്ചതും, അല്‍പം പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കാം. അര കപ്പായി പാല്‍ കുറുകി വരുമ്പോള്‍ അടുപ്പണച്ച്‌ തണുക്കാൻ മാറ്റി വയ്ക്കാം. പാല്‍ തണുത്ത് കഴിയുമ്പോള്‍ അരിച്ചെടുക്കാം. അരികുകള്‍ മുറിച്ച ബ്രെഡ് ഒരു പാത്രത്തില്‍ വച്ച്‌ മുകളില്‍ പാല്‍ ഒഴിക്കാം. മറ്റൊരു പാൻ അടുപ്പില്‍ വച്ച്‌ അല്‍പം വെള്ളം ഒഴിച്ച്‌ അതിലേയ്ക്ക് ചെറിയ സ്പൂണ്‍ പഞ്ചസാര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി പഞ്ചസാര അലിഞ്ഞു കഴിയുമ്പോള്‍ അതിലേയ്ക്ക് ബ്രെഡ് വയ്ക്കാം. ഇരുവശവും പഞ്ചസാര ലായനിയില്‍ കുതിർത്തെടുക്കാം. ഇതൊരു പ്ലേറ്റിലേയ്ക്കു മാറ്റി മുകളില്‍ വാനില ഐസ്ക്രീം വച്ച്‌ കഴിച്ചു നോക്കൂ.