video
play-sharp-fill

പി ടി 7 വീണ്ടും ജനവാസമേഖലയില്‍; ധോണിയില്‍ വീടിന്റെ മതില്‍ തകര്‍ത്തു; ആനയെ പിടിക്കാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘം ഇന്നെത്തും; നടപടി  വൈകിയാൽ ജനകീയ പ്രക്ഷോഭം നടത്താൻ നാട്ടുകാര്‍

പി ടി 7 വീണ്ടും ജനവാസമേഖലയില്‍; ധോണിയില്‍ വീടിന്റെ മതില്‍ തകര്‍ത്തു; ആനയെ പിടിക്കാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘം ഇന്നെത്തും; നടപടി വൈകിയാൽ ജനകീയ പ്രക്ഷോഭം നടത്താൻ നാട്ടുകാര്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പിടി 7 വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി.

ധോണിയില്‍ വീടിന്റെ മതില്‍ തകര്‍ത്തു. അ‍ര്‍ദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയില്‍ തുട‍ര്‍ന്നു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം ആനയെ കാടുകയറ്റി.

പിടി സെവനെ പിടിക്കാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘം ഇന്നെത്തും. വെള്ളി, ശനി ദിവസങ്ങളിലൊന്നില്‍ മയക്കുവെടി വയ്ക്കാനാണ് നിലവിലുള്ള ഒരുക്കം.

കൂട് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയാക്കുകയും, ഫിറ്റ്നസ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിച്ച കുംകികളെ ഉപയോഗിച്ചുള്ള പട്രോളിങ്ങും സ്ഥിരമായി തുടരുന്നുണ്ട്.

ഇടവേളകളില്ലാതെ, പിടി സെവന്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയാണ്.
നടപടികള്‍ വൈകിയാല്‍ തിങ്കളാഴ്ച മുതല്‍ ജനകീയ പ്രക്ഷോഭം നടത്താനാണ് ധോണിയിലെ ജനങ്ങളുടെ തീരുമാനം.

നേരത്തെ, ജനുവരി നാലിന് എത്തിയ സംഘം, വയനാട്ടിലെ വിവിധ ദൗത്യങ്ങള്‍ക്കായി മടങ്ങുകയായിരുന്നു. ഡോ.അരുണ്‍ സക്കറിയ കൂടി, ധോണി ക്യാമ്പിലെത്തിയാല്‍, പിടി സെവനെ പിടിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കും.