പി.ടി. ക്ക് പകരക്കാരൻ കുടുംബത്തിൽ നിന്ന് തന്നെയെന്ന ചർച്ചകൾക്ക് വിരാമം; മത്സരരം​ഗത്തേക്കില്ലെന്ന് ഉറപ്പിച്ച് കുടുംബം; ബൽറാമിന് സാധ്യത;  തൃക്കാക്കരയിലെ ഒഴിവ് നികത്താൻ കണ്ണുംനട്ട്  സ്ഥാനാർത്ഥി കുപ്പായമണിഞ്ഞ് നിരവധി കോൺ​ഗ്രസുകാർ

പി.ടി. ക്ക് പകരക്കാരൻ കുടുംബത്തിൽ നിന്ന് തന്നെയെന്ന ചർച്ചകൾക്ക് വിരാമം; മത്സരരം​ഗത്തേക്കില്ലെന്ന് ഉറപ്പിച്ച് കുടുംബം; ബൽറാമിന് സാധ്യത; തൃക്കാക്കരയിലെ ഒഴിവ് നികത്താൻ കണ്ണുംനട്ട് സ്ഥാനാർത്ഥി കുപ്പായമണിഞ്ഞ് നിരവധി കോൺ​ഗ്രസുകാർ

സ്വന്തം ലേഖകൻ
കൊച്ചി: പിടിക്ക് പകരക്കാരൻ കുടുംബത്തിൽ നിന്ന് തന്നെയന്ന ചർച്ചകൾക്ക് വിരാമം. കുടുംബാംഗങ്ങള്‍ക്ക് പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യം ഇല്ല എന്നാണ് സൂചന.

പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന് പ്രാദേശിക നേതാക്കളുടെ ഭാ​ഗത്ത് നിന്ന് ശക്തമായി ആവശ്യം ഉയരുന്നുണ്ട്.എന്നാല്‍ പിടിയുടെ കുടുംബം അതിനോട് അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാണ് വിവരം.

കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തക ആയിരുന്നെങ്കിലും ഉമ കലാലയ രാഷ്ട്രീയത്തിനപ്പുറം പിന്നെ പ്രവര്‍ത്തിച്ചിരുന്നില്ല. പകരം മരണം വരെ അവര്‍ പിടിയുടെ നിഴലായി മാറുകയായിരുന്നു. അങ്ങനെതന്നെ മാറി നില്ക്കാനുള്ള തീരുമാനത്തില്‍ ഉമ ഉറച്ചു നിന്നാല്‍ പിന്നെയാര് എന്ന ചോദ്യമാണ് സജീവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി വൈസ് പ്രസിഡന്റും മുന്‍ തൃത്താല എംഎല്‍എയുമായ വിടി ബല്‍റാമിന്റെ പേര് തൃക്കാക്കരയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തില്‍ 3016 വോട്ടിനാണ് ബല്‍റാം തൃത്താലയില്‍ എംബി രാജേഷിനോട് പരാജയപ്പെട്ടത്.

തൃക്കാക്കരയില്‍ ഒഴിവു വന്നതോടെ ആ സീറ്റില്‍ കണ്ണുനട്ടിരിക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ട്. തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനുവേണ്ടി രമേശ് ചെന്നിത്തലയും കെസി ജോസഫിനു വേണ്ടി എ ഗ്രൂപ്പും സീറ്റിനായി ശ്രമിക്കുമെന്നുറപ്പാണ്. കത്തോലിക്കാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ ഈ നീക്കം.

മുന്‍ മേയര്‍ ടോണി ചമ്മിണി, മുന്‍ മന്ത്രി ഡൊമനിക് പ്രസന്‍റേഷന്‍, മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്‌ബെല്‍ ജോണ്‍, ഡിസിസി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് തുടങ്ങിയ പേരുകളൊക്കെ ശ്രമങ്ങളായും ചര്‍ച്ചകളിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.