
കോഴിക്കോട് :പി.എസ്‌സി കോഴ ആരോപണത്തിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ജില്ലാ കമ്മിറ്റി അംഗം ഇ. പ്രേംകുമാറും ലോക്കൽ കമ്മിറ്റി യിലെ വനിതാ അംഗവും ചേർ
ന്നാണെന്നു സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടുളി.
വ്യാജ തളിവുകൾ ഉണ്ടാക്കി നൽകിയ പരാതി വിശ്വസിച്ച് പാർട്ടി അച്ചടക്ക നടപടി എടുത്തതിൽ കടുത്ത വിഷമമുണ്ട്. ഗുഢാലോചന നടന്നത് എവിടെ നിന്നാണെന്നു മനസ്സിലായതു
കൊണ്ടാണു ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിൻ്റെ ഫെയ്‌സ്‌ബുക് പോസ്റ്റിനു കീ ഴിൽ ‘പ്രേമൻ എല്ലാ ചതിയിലും നിങ്ങളാണു നായകൻ’ എന്നു കമൻ്റ് ചെയ്‌തത്.
പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്ക ണമെന്നാവശ്യപ്പെട്ടു പാർട്ടികൺട്രോൾ കമ്മിഷനു പരാതി നൽകുമെന്നും പ്രമോദ്. എന്നാൽ പ്രമോ ദിനെ ഏകകണ്ഠമായാണു പുറത്താക്കിയതെന്നും ആരോപണ ങ്ങളിൽ പ്രതികരിക്കാനില്ലെന്നുo പ്രേംകുമാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎസ്‌സി അംഗത്വത്തിനു വേണ്ടി തനിക്കു പണം നൽകിയി ട്ടില്ലെന്നു പരാതിക്കാരനായ ശ്രീ ജിത്ത് തന്നെ വ്യക്തമാക്കിയതാ യി പ്രമോദ് പറഞ്ഞു. പിന്നെ എന്ത് അടിസ്ഥാനത്തിലാണു നടപടിയെന്നു വ്യക്‌തമല്ല. ശ്രീജിത്തിനു വേണ്ടി ആരോഗ്യവകു പ്പിൽ ഇടപെടുകയോ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനാകുക യോ ചെയ്തിട്ടില്ല.
സുഹൃത്തുക്കളെന്ന നിലയിൽ:
തങ്ങൾ പരസ്പരം അയച്ച വാ ട്സാപ് ചാറ്റുകളും മെസേജുക ളും വളച്ചൊടിച്ചു കൃത്രിമ തെളി വുകളുണ്ടാക്കി. ചില കാര്യങ്ങളിൽ അഭിപ്രായം തേടിയപ്പോൾ മറുപടി നൽകിയിട്ടുണ്ട്. ഇതാണു ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്. തന്റെ പ്രദേശത്തെ ലോക്കൽ കമ്മിറ്റി അംഗത്തെ ഉപ യോഗിച്ചു പാർട്ടിക്കു പരാതി നൽകുകയായിരുന്നെന്നും : പ്രമോദ് പറഞ്ഞു.
പൊലീസിൽ പരാതി നൽകു ന്നതു സംബന്ധിച്ചു നിയമവിദ ഗ്ധരുമായി കൂടുതൽ ആലോചി ക്കേണ്ടതുണ്ട്. ആർക്കെതിരെ പരാതി നൽകുമെന്നതു സംബ ന്ധിച്ചു നിയമ പ്രശ്നമുണ്ട്. വിശ ദാംശങ്ങൾ ശേഖരിച്ചശേഷം ഗുഢാലോചനയ്ക്കെതിരെ പൊലീ സിൽ പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.