video
play-sharp-fill
മന്ത്രി മുഹമ്മദ് റിയാസ് വഴി പി എസ് സി അംഗത്വം ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ;  യുവ നേതാവ് കോഴ വാങ്ങിയത് 22 ലക്ഷം ; പരാതിയുമായ് ഡോക്ടർ

മന്ത്രി മുഹമ്മദ് റിയാസ് വഴി പി എസ് സി അംഗത്വം ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ; യുവ നേതാവ് കോഴ വാങ്ങിയത് 22 ലക്ഷം ; പരാതിയുമായ് ഡോക്ടർ

കോഴിക്കോട്: കേരളത്തിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പ്രതീക്ഷയായ പി എസ് സി യുടെ അംഗത്വം വാഗ്ദാനം ചെയ്‌ത്‌ സിപിഎം നേതാവ് ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന് പരാതി.

കോഴിക്കോട് സ്വദേശിയായ ഡോക്ടർ തെളിവുകള്‍ സഹിതം പാർട്ടിക്ക് പരാതി നല്‍കിയതായാണ് സൂചന. സിപിഎം ഏരിയ കമ്മിറ്റിയംഗമായ യുവനേതാവാണ് പണം വാങ്ങിയത് 60 ലക്ഷം രൂപ ആവശ്യപ്പെടുകയും 22 ലക്ഷം രൂപ വാങ്ങുകയും ചെയ്‌തുവെന്നാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നേടിയെടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കോഴ വാങ്ങിയത്. പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും പാർട്ടിയെ സമീപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് കേരളാ പി എസ് സി യിലാണ്. 21 അംഗങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇവരെല്ലാം ഭരണ മുന്നണിയിലെ വിവിധ പാർട്ടികളുടെ പ്രതിനിധികളാണ്. സിപിഎം, സിപിഐ, കേരളാ കോണ്‍ഗ്രസ് എം, എൻ സി പി തുടങ്ങിയ പാർട്ടികള്‍ക്കാണ് പ്രാധിനിത്യം. ഏതാണ്ട് 4 ലക്ഷം രൂപയാണ് ശമ്ബളവും മാറ്റാനുകൂല്യവുമായി പ്രതിമാസം ചെയർമാന് ലഭിക്കുക. അംഗങ്ങള്‍ക്ക് 3.75 ലക്ഷം രൂപയും ലഭിക്കും. അതേസമയം സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബാർക്കോഴക്കേസിലും ടൂറിസം വകുപ്പിന്റെ ഇടപെടലുകള്‍ വിവാദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group