പി.എസ്.സി അഭിമുഖം ; കോട്ടയം ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം. ഈ വർഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ ഒന്നാം ഘട്ടമാണ് നടത്തുന്നത്.

ജൂലൈ ഏഴിനു രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00നുമായി കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസില്‍ വെച്ച്‌ നടത്തപ്പെടുമെന്ന് അധികൃതർ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴിയും എസ്.എം.എസ്. മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group