
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനി പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ മാത്രം പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന പി.എസ്.സി പിൻവലിച്ചു. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ നടപടി.
ഇതോടെ ജില്ലാതല നിയമനങ്ങൾക്ക് അപേക്ഷ നൽകുന്ന ജില്ലയിൽ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ ഒരു ജില്ലയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് മറ്റു ജില്ലകളിൽ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാൻ പി.എസ്.സി അവസരം നൽകിയിരുന്നു. ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന ജില്ലയിൽ തന്നെ പരീക്ഷ എഴുതാനും ഇതുവരെ കഴിഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്‌ടോബർ 15 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സംസ്ഥാനതല വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കു നേറ്റീവ് ജില്ലയിൽ മാത്രം പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാനാണ് ആദ്യം അവസരം നൽകിയിരുന്നത്. ഇത് പരാതികൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷകേന്ദ്രം തെരെഞ്ഞെടുക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ താമസിക്കുന്ന ജില്ലയും ഇതിലെ ഒരു താലൂക്കും മാത്രമേ പരീക്ഷകേന്ദ്രമായി തിരഞ്ഞെടുക്കാൻ കഴിയൂ. ജില്ലാതല നിയമനങ്ങൾക്കുള്ള വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്നവർ അപേക്ഷ നൽകുന്ന ജില്ലയിൽ വേണം ഇനി പരീക്ഷ എഴുതാൻ.