
വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കി പിഎസ് സി; യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്എന്നിവയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും; വിശദവിവരങ്ങൾ അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് 2023 ഏപ്രിൽ 29 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണെന്ന് പിഎസ്‍സി അറിയിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സെക്രട്ടറിയേറ്റ്/കേരള പിഎസ് സി/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ ലോക്കൽ ഫണ്ട് ഓഡിറ്റ് എന്നിവയിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0