video
play-sharp-fill

കൊറോണ വൈറസ് ബാധ പി.എസ്.സി പരീക്ഷകളെല്ലാം മാറ്റി

കൊറോണ വൈറസ് ബാധ പി.എസ്.സി പരീക്ഷകളെല്ലാം മാറ്റി

Spread the love

സ്വന്തം ലേഖകൻ

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവച്ചു.ഏപ്രിൽ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിയിരിക്കുന്നത്. എഴുത്ത് പരീക്ഷകൾ, വകുപ്പ് തല പരീക്ഷകൾ, അഭിമുഖങ്ങൾ, കായികപരീക്ഷകൾ എന്നിവ മാറ്റി.

 

കൂടാതെ, മാർച്ച് 31 വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവച്ചു. ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന ഇന്റവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണെന്നും പി.എസ്.സി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 20 വരെയുള്ള എല്ലാ പരീക്ഷകളും പി.എസ്.സി മുൻപ് തന്നെ മാറ്റി വച്ചിരുന്നു. എന്നാൽ, വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരീക്ഷകൾ മാറ്റിവയ്ക്കാൻ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.