അടിവസ്ത്രം നൽകി മന്ത്രിക്കെതിരേ പ്രതിഷേധം; ഇരയായത് മന്ത്രി സുധാകരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: അടിവസ്ത്രം നൽകി മന്ത്രി ജി.സുധാകരനെതിരേ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. ഹിന്ദു ആചാരങ്ങളെയും ആചാര്യൻമാരെയും നിരന്തരം അപമാനിക്കുന്ന മന്ത്രി ജി. സുധാകരന്റെ ഹിന്ദുവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അടിവസ്ത്രം നൽകാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ മന്ത്രി സുധാകരൻ പൊതുപരിപാടിക്കെത്തിയപ്പോഴാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. പൂജാരിമാരുടെ അടിവസ്ത്രത്തെക്കുറിച്ച് നിരന്തരം നടത്തുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച്, മന്ത്രിക്കു നൽകാൻ അടിവസ്ത്രം കൈയിൽ കരുതിയായിരുന്നു യുവമോർച്ച പ്രവർത്തകർ എത്തിയത്. എസ്. സാജൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി. ആരോമൽ, വൈസ് പ്രസിഡന്റ് ആദർശ് മുരളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.