video
play-sharp-fill

അന്‍വറിനെതിരായ പ്രതിഷേധം ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ; പൊലീസ് കേസെടുത്തത് നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ

അന്‍വറിനെതിരായ പ്രതിഷേധം ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ; പൊലീസ് കേസെടുത്തത് നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു. നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്നലെയാണ് നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’ എന്ന മുദ്രാവാക്യം വിളിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു നിലമ്പൂരിലെ പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊടുവില്‍ പിവി അന്‍വറിന്റെ കോലവും കത്തിച്ചിരുന്നു.

എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിലും അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനങ്ങള്‍.