video
play-sharp-fill

Friday, May 23, 2025
HomeCrimeഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറായാൽ ഉയർന്ന മാർക്കും പണവും തരാം ; വിദ്യാർത്ഥികളെ ലൈംഗിക ബന്ധത്തിന്...

ഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറായാൽ ഉയർന്ന മാർക്കും പണവും തരാം ; വിദ്യാർത്ഥികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വനിതാ പ്രൊഫസർക്ക് 10 വർഷം കഠിന തടവ് വിധിച്ച് കോടതി

Spread the love

ചെന്നൈ : വിദ്യാർത്ഥികളെ ഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വനിത പ്രൊഫസർക്ക് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ ശ്രീവില്ലി പൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിലെ അസി.പ്രൊഫസർ നിർമലയ്ക്കാണ് മഹിളാ കോടതി പത്തുവർഷം കഠിനതടവ് വിധിച്ചത്.

നിർമ്മലയ്‌ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് കോടതി വിലയിരുത്തി. 2.45 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അത് ഒടുക്കിയില്ലെങ്കില്‍ അധികം തടവ് അനുഭവിക്കേണ്ടിവരും.

2018ലാണ് കേസിനാസ്പദമായ സംഭവം. അസി.പ്രൊഫസറായിരുന്ന നിർമ്മല ദേവി വിദ്യാർത്ഥിനികളോട് ചില ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താല്‍ പരീക്ഷകളില്‍ ഉയർന്ന മാർക്കും പണവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്ക് പിന്നാലെ ഇവരുടെ ശബ്ദരേഖയും പുറത്തുവന്നു. ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജിന് മുന്നില്‍ വ്യാപക പ്രതിഷേധം ഉയർത്തുകയും ഇവരെ കലാലയത്തില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

നിർമലയ്‌ക്കൊപ്പം മധുര കാമരാജ് സർവകലാശാലയിലെ അസി.പ്രൊഫസർ മുരുകൻ, പി.എച്ച്‌.ഡി വിദ്യാർത്ഥി കറുപ്പുസ്വാമി എന്നിവരും പിടിയിലായിട്ടുണ്ട്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments