തനിക്ക് നേരെ വധഭീഷണിയുണ്ട്, ഞാൻ ആത്മഹത്യ ചെയ്യുകയോ എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് ഉത്തരവാദി : വെളിപ്പെടുത്തലുമായി വാനമ്പാടി സീരിയൽ താരം പ്രിയ മേനോൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : തനിക്ക് നേരെ വധഭീഷണിയുണ്ട് , ഞാൻ ആത്മഹത്യ ചെയ്യുകയോ എനിക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ജീവഹാനനിയോ ഉണ്ടായാൽ അവരാണ് ഉത്തരവാദിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ താരം പ്രിയ മേനോൻ. താരം തനിക്ക് നേരെ വവധഭീഷണിയുണ്ടെന്ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ വീഡിയോയിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ഇതിനോടകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്.

തനിക്ക് വധ ഭീഷണിയുണ്ടെന്നും താൻ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. എന്നാൽ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവർ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കൾ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താൻ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവർ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group