
സ്വന്തം ലേഖകൻ
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് അനുകൂലമായി കോടതി വിധി. റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റ് പറ്റിയെന്ന വാദം കോടതി അംഗീകരിച്ചു. പ്രിയ ഗവേഷണത്തിന് പോയ സമയം അധ്യാപന പരിചയമായി പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.
പ്രിയാ വർഗീസിനു നിയമനം നൽകിയത് നിബന്ധനകൾ പാലിച്ചല്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രിയാ വർഗീസ് അവകാശപ്പെടുന്ന സേവനങ്ങൾ അധ്യാപന പരിചയം ആകില്ല. പ്രിയാ വർഗീസിന്റെ നിയമനത്തിനു മതിയായ യോഗ്യതയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ല. അതിനാൽ പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റിൽ നിലനിർത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റിൽ തുടർനടപടി എടുക്കാൻ പാടുള്ളു എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പ്രിയ വർഗീസ് ഹർജി സമര്‍പ്പിച്ചിരുന്നത്.