video
play-sharp-fill
മിനിമം ചാർജ്ജ് പത്ത് രൂപയാക്കണം ; സംസ്ഥാനത്ത് നവംബർ 20ന് സൂചനാ പണിമുടക്ക്

മിനിമം ചാർജ്ജ് പത്ത് രൂപയാക്കണം ; സംസ്ഥാനത്ത് നവംബർ 20ന് സൂചനാ പണിമുടക്ക്

 

സ്വന്തം ലേഖിക

തൃശ്ശൂർ: മിനിമം ചാർജ്ജ് പത്ത് രൂപയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനിമം ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കി വർധിപ്പിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വർധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ പ്രധാനമായും ഉന്നയിക്കുന്നത്.

പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെഎസ്ആർടിസി ബസിലും വിദ്യാർഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്നും ബസ്സുടമകൾ ആവശ്യമുന്നയിക്കുന്നുണ്ട്.

Tags :