സർക്കാർ ഡോക്ടർമാർ ഇനി വീട്ടിലും ക്ലിനിക്കിലും പരിശോധിക്കേണ്ടെന്ന് ബീഹാർ; സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് നിരോധിച്ചു

Spread the love

ബിഹാറിൽ സർക്കാർ ആശുപത്രി മേഖലയിൽ നിർണായക ഉത്തരവുമായി ബീഹാർ. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതിന് ബീഹാർ നിരോധനമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന കാലയളവില്‍ സ്വകാര്യ ക്ലിനിക്കുകളിലും സ്വന്തം വീടുകളിലും രോഗികളെ കാണുന്നതിനും ചികിത്സിക്കുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാരായ രോഗികള്‍ക്ക് കൂടുതല്‍ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും പൊതുജനാരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

video
play-sharp-fill

2025-30 കാലയളവിലേക്കുളള സംസ്ഥാന സർക്കാരിന്റെ ഏഴിന പദ്ധതിയായ സാത് നിശ്ചയ് 3 യുടെ ഭാഗമായാണ് തീരുമാനമെടുത്തതെന്ന് ബിഹാര്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കുന്നത് വഴി ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക അലവന്‍സുകള്‍ നല്‍കാനും തീരുമാനമുണ്ട്.