video
play-sharp-fill

സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പൊലീസ് നടപടി ; പൊലീസിനെതിരെ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പൊലീസ് നടപടി ; പൊലീസിനെതിരെ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോട് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. സ്വകാര്യ ബസുകളാണ് സമരം ചെയ്യുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കാസർകോട് നഗര മേഖലയിലാണ് സമരം.

ഇത് നവകേരള സദസ്സിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ് ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്നത്. കാസർകോട് നഗരത്തിൽ മാത്രമായുള്ള സമരമായതിനാൽ നവകേരള സദസിന് വെല്ലുവിളിയാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസിയും സർവീസ് നടത്തുന്നുണ്ട്. അതേസമയം സ്വകാര്യ ബസുകളിൽ ഒരു വിഭാഗം സമരത്തിൽ പങ്കെടുക്കുന്നില്ല. ഇവർ സർവീസ് നടത്തുന്നുണ്ട്.