
‘അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തരാവശ്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധ സംഗമം; ആദ്യഘട്ടത്തിൽ 20ന് തൃശൂർ, 22ന് കോഴിക്കോട്, 25ന് കോട്ടയം എന്നിവിടങ്ങളിൽ
തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 20ന് തൃശൂര്‍, 22ന് കോഴിക്കോട്, 25ന് കോട്ടയം എന്നിവിടങ്ങളിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്.
രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളെ അണിനിരത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. മൂന്നാംഘട്ടത്തില്‍ തൊഴിലാളി യൂണിയനുകളുമായും മറ്റ് ബസുടമ സംഘടനകളുമായും യോജിച്ച് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങളായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ നിലവിലെ കാറ്റഗറിയില്‍ യഥാസമയം പുതുക്കി നല്‍കുക,
വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുകയും കണ്‍സെഷന് സാമൂഹ്യമായും സാമ്പത്തികമായും മാനദണ്ഡം നിശ്ചയിക്കുക, നിസാര കാര്യങ്ങള്‍ക്ക് ഏകപക്ഷീയമായി പിഴ ചുമത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക,
സര്‍വീസ് നടത്തി വരുന്ന ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയും നിസാര കാര്യങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക,
പൊതുമേഖലയായ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് വ്യവസായവും ഒരുപോലെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഗതാഗത നയം രൂപീകരിക്കുക, ബസ് സര്‍വീസിന് ആവശ്യമായ ചെലവ് വര്‍ധിക്കുന്നതിന് അനുസരിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിന് റെഗുലേറ്ററി കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മേഖലാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: മിനിമം ചാർജ് പത്ത് രൂപയാക്കുക,വിദ്യാത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചുരൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വാകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനശ്ചിതതകാല ബസ് സമരം പിൻവലിച്ചു.ഇന്ധനവില ഉയന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകൾ നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടത്.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധന വില വർധനവ് പരിഗണിച്ച് മിനിമം ബസ് ചാർജ്ജ് പത്ത് രൂപയാക്കുക, മിനിമം ചാർജ്ജിൽ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സമരം നടത്താൻ തീരുമാനിച്ചത്.