വലിച്ചിറക്കി മുഖത്തടിച്ചു…! റോഡിലിട്ട് ചവിട്ടി; മഹാരാജാസ് കോളേജിന് മുന്നില്‍ ബസ് ജീവനക്കാരന് എസ്എഫ്ഐക്കാരുടെ മര്‍ദ്ദനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മഹാരാജാസ് കോളേജിനു മുന്നില്‍ സ്വകാര്യബസ് കണ്ടക്ടര്‍ക്ക് എസ് എഫ് ഐക്കാരുടെ ക്രൂരമര്‍ദ്ദനം.

സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍ കണ്ടക്ടറുടെ മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി എന്ന ബസിലെ ജീവനക്കാരൻ ചോറ്റാനിക്കര സ്വദേശി ജഫിനാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുപേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച മുൻപ് വിദ്യാര്‍ത്ഥികളും ഈ കണ്ടക്ടറും തമ്മില്‍ കണ്‍സഷൻ പ്രശ്നത്തില്‍ തര്‍ക്കമുണ്ടാവുകയും ഇക്കഴിഞ്ഞ പതിമൂന്നിന് വിദ്യാര്‍ത്ഥി നേതാവിനെ ബസിനുള്ളില്‍ വച്ച്‌ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

മറ്റുചില വിദ്യാര്‍ത്ഥികളോടും കണ്ടക്ടര്‍ തട്ടിക്കയറിയിരുന്നു എന്ന് ആരോപണമുണ്ട്. ഇത് ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ് എഫ് ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ഒരാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്നാണ് കണ്ടക്ടര്‍ പറയുന്നത്.’
രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ട്.