സ്വകാര്യ ബസിന് ഫിറ്റ്നസ് നൽകിയില്ല: ബസ് ഉടമ സംഘം എംവിഡി ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

Spread the love

 

തൃശ്ശൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

video
play-sharp-fill

 

ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു.

 

വാഹനം ഫിറ്റ് അല്ലെന്നതിനാലാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. ബസിന് ഒരു പണിയുമെടുക്കാതെ ഫിറ്റ്നസ് കിട്ടാനാണ് അവർ ശ്രമിച്ചത്. പല രീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോഴാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. ബസ് മോശം കണ്ടീഷനിലാണ്. അതുകൊണ്ടാണ് ഫിറ്റ്സന് നൽകാത്തതെന്നും എംവിഡി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group