
ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഒമേഗ യുടെ ഡ്രൈവര്‍ പെരുവണ്ണാമൂഴി സ്വദേശി കെ പി ആഷിദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് റദ്ദാക്കിയത്.
കഴിഞ്ഞ നവംബര്‍ ഒന്നിന് ഉള്ളിയേരി കൂമുള്ളി മില്‍മ ബൂത്തിന് സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികനായ മലപ്പുറം സ്വദേശി രതീപ് ആണ് മരിച്ചത്. എന്നാൽ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ബസ് ജീവനക്കാര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് സിസിടിവി ദൃശ്യം പുറത്തുവന്നതോടെ സത്യം തെളിയുകയായിരുന്നു.
ദൃശ്യം പുറത്തുവന്നതോടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ മറ്റു നടപടികള്‍ സ്വീകരിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
