play-sharp-fill
സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിന് സ്വകാര്യ ബസിന് നേരെ ഓട്ടോക്കാരുടെ അതിക്രമം; ചില്ലുകള്‍ തകര്‍ന്നു; ഡ്രൈവര്‍ക്കും  യാത്രക്കാര്‍ക്കും  പരിക്ക്‌

സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിന് സ്വകാര്യ ബസിന് നേരെ ഓട്ടോക്കാരുടെ അതിക്രമം; ചില്ലുകള്‍ തകര്‍ന്നു; ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്‌

സ്വന്തം ലേഖിക

കോഴിക്കോട്: സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം.

ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അതിക്രമം കാണിച്ചതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

‘പെട്ടന്നുണ്ടായ അക്രമമല്ല ഇത്. ദിവസങ്ങളായി ഇതാണവസ്ഥ. ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്.

സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിന് എന്നെ അടിച്ചു. നാട്ടുകാര്‍ വന്നാണ് പിടിച്ചുമാറ്റിയത്. പിന്നെ പോകുന്ന വഴിക്ക് ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ഒരുപാട് യാത്രക്കാര്‍ക്ക് പരിക്കേറ്റു.’ – ഡ്രൈവര്‍ പറഞ്ഞു.