play-sharp-fill
കൊടുങ്ങല്ലൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് ഭ‍ര്‍ത്താവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കൊടുങ്ങല്ലൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് ഭ‍ര്‍ത്താവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖിക

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു.

എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹില്‍ (30) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഷിഹിലിൻ്റെ ഭാര്യ ജെസിലയ്ക്ക് (26) സാരമായി പരിക്കേറ്റു.

ജെസിലയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയില്‍ വെച്ചായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.

നാട്ടുകാര്‍ ഉടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യവീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്.