
സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ചുടച്ചു; പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
ആലുവ: സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ ജീവനക്കാരിൽ ഒരാൾ ബസ്സിന്റെ സൈഡ് ഗ്ലാസ് അടിച്ചുടച്ചു.
ആലുവ മാർക്കറ്റിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇരു ബസുകളിലെ ജീവനക്കാർ തമ്മിൽ കളമശേരി മുതൽ വാക്കേറ്റം തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ മാർക്കറ്റിനടുത്തെത്തിയപ്പോൾ ബസ് കുറുകെ നിർത്തിയിറങ്ങിയ ജീവനക്കാരൻ മറ്റേ ബസിൻ്റെ സൈഡ് മിറർ അടിച്ച് തകർക്കുകയായിരുന്നു.
ആലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് റൂട്ടിലോടുന്നവയാണ് ബസുകൾ.
സംഭവത്തിൽ, പൊലീസ് കേസെടുത്തു.
Third Eye News Live
0
Tags :