
കാലിഫോർണിയ: സ്വകാര്യത ലംഘനക്കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ. ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള കേസിലാണ് നടപടി.
സാധാരണയായി, ഉപയോക്താവ് ‘ഹേ ഗൂഗിള്‍’ അല്ലെങ്കില്‍ ‘ഓകെ ഗൂഗിള്‍’ പോലുള്ള വാക്കുകള്‍ പറയുമ്പോഴോ ഒരു ബട്ടണ്‍ സ്വമേധയാ അമർത്തുമ്പോഴോ മാത്രമേ ഗൂഗിള്‍ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാല്‍ ഗൂഗിളിന്റെ സ്‍മാർട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, വയർലെസ് ഇയർഫോണുകള്‍ തുടങ്ങിയവ ഈ വാക്കുകള്‍ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് കേസ് അവകാശപ്പെടുന്നത്. സ്വകാര്യ സംഭാഷണ ഡാറ്റ ഗൂഗിള്‍ പരസ്യദാതാക്കള്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത് .
ഗൂഗിൾ ഇത് അംഗീകരിച്ചില്ലെങ്കിലും കോടതി രേഖകള്‍ പ്രകാരം, ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യണ്‍ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 ഡിസംബറില്‍, തങ്ങളുടെ വെർച്വല്‍ അസിസ്റ്റന്റ് ‘സിരി’ വഴി സമാനമായ റെക്കോർഡിംഗ് നടത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ആപ്പിളും 95 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു.



