video
play-sharp-fill

രണ്ട് പേരും അവിടെയിരുന്ന്  ചിയേഴ്‌സ് പറയുകയായിരിക്കും അല്ലേ..? വികാരഭരിതനായി പൃഥ്വിരാജിന്റെ കുറിപ്പ്

രണ്ട് പേരും അവിടെയിരുന്ന് ചിയേഴ്‌സ് പറയുകയായിരിക്കും അല്ലേ..? വികാരഭരിതനായി പൃഥ്വിരാജിന്റെ കുറിപ്പ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കേരളക്കര. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിനായി നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിൽ തന്നെയാണ് അനിലിന്റെ വേർപാട് എന്നതും വേദനയുടെ ആഘാതം വർദ്ധിപ്പിക്കുന്നു.

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അനിലിനെയും സച്ചിയേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ

ജന്മദിനാശംസകൾ സഹോദരാ.

ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്‌സ്. ഐ മിസ് യു സച്ചി,’ എന്നാണ് പൃഥ്വി കുറിച്ചത്.

അയ്യപ്പനും കോശിയും എന്ന സിനിമയിൽ സിഐ സതീഷിനെ അനശ്വരമാക്കിയിരുന്നു അദ്ദേഹം. ഈ സിനിമയിൽ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാടായിരുന്നു. അനിലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോയിലൂടെയാണ് അയ്യപ്പനിലെ വില്ലനെ കോശിയും പ്രേക്ഷകരും തിരിച്ചറിയുന്നത്.

ഈ വർഷം മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് അടക്കമുള്ള ചിത്രത്തിൽ അഭിനയിക്കാൻ എത്തേണ്ടതായിരുന്നു അനിൽ. ആ സിനിമാ മോഹമെല്ലാം ബാക്കിയാക്കിയാണ് അനിൽ യാത്രയായത്. അന്തരിച്ച സംവിധായകൻ സച്ചിയുമായും നല്ല ബന്ധം അനിലിനുണ്ടായിരുന്നു. അയ്യപ്പനും കോശിയിലും അഭിനയിക്കാൻ ധൈര്യം തന്നത് സച്ചിയാണ്. നീയൊരു നല്ല നടനാണ്, നിനക്ക് പറ്റും എന്നൊക്കെ സച്ചി പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അതിൽ മുഴുനീളം റോൾ ചെയ്തത്. അതുകൊണ്ടായിരുന്നു ആശങ്കയെന്നും, സച്ചിയുടെ ധൈര്യം പകരലിൽ എല്ലാം പരിഹരിച്ചെന്നും അനിൽ നേരത്തെ പറഞ്ഞിരുന്നു.