video
play-sharp-fill

ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നത് ; എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നത് : വെളിപ്പെടുത്തലുമായി രാജസേനൻ

ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നത് ; എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നത് : വെളിപ്പെടുത്തലുമായി രാജസേനൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പൃഥ്വിരാജ് എന്ന നടൻ ആദ്യമായി അഭിനയിച്ചത് തന്റെ ചിത്രത്തിലാണെന്ന് സംവിധാനയകൻ രാജസേനൻ. എന്നാൽ അദ്ദേഹം എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നതെന്നും രാജസേനൻ വ്യക്തമാക്കി.

പൃഥ്വി നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ രാജസേനന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല.

നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജിന്റെ നന്ദനം വരുന്നത്. എല്ലാവർക്കും ഓടിയ സിനിമയുടെ പേര് പറയാനാണ് താത്പര്യം.