‘അമ്മ’യിൽനിന്നു രാജിവച്ചവരെ അഭിനന്ദിച്ച് പൃഥ്വിരാജ്

Spread the love

ബാലചന്ദ്രൻ

video
play-sharp-fill

കൊച്ചി: ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരോട് അഭിനന്ദനം പുലർത്തി നടൻ പൃഥ്വിരാജ്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടായേക്കാം. എന്നാൽ ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിശബ്ദത പാലിക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മ’യിൽ നടക്കുന്ന കാര്യങ്ങളിൽ ശരിയായ സമയം വരുമ്പോൾ തീരുമാനം വ്യക്തമാക്കും. താൻ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എന്നാൽ അമ്മയെടുക്കുന്ന തീരുമാനങ്ങളിൽ താനും ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതൽ കാര്യങ്ങൾ പറയേണ്ടയിടത്ത് പറയുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.