
കൊല്ലം : തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷൻ പിൻവലിച്ചു.
ഇതോടെ അധ്യാപിക തിരികെ ജോലിയില്‍ പ്രവേശിച്ചു. 2025 ജൂലൈ 17നായിരുന്നു നാടിനെ നടുക്കിയ അപകടം. സ്കൂളിലെ വാഹന ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോള്‍ മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
പിന്നാലെ, 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സർക്കാർ സ്കൂള്‍ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്‌പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചില്‍ വിരമിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


