
ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോർഡ് എസ്കോർട്ട് ആർഎസ് 2 ടർബോ ലേലത്തിൽ വിറ്റു. 750,000 ഡോളറിനാണ് (59978625 രൂപ) കാർ ലേലത്തിൽ വിറ്റത്. ലോകമെമ്പാടും ആരാധകരുള്ള ഡയാന രാജകുമാരിയുടെ കാർ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷുകാരനാണ് ജോനാഥൻ ഹംബെർട്ടിന്‍റെ മേൽനോട്ടത്തിൽ നടന്ന ലേലത്തിൽ വാങ്ങിയത്.
1980 കളിൽ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കാറാണിത്. വിവാഹത്തിന് ഒരു മാസം മുമ്പ് ചാൾസ് രാജകുമാരൻ ഡയാനയ്ക്ക് സമ്മാനമായി നൽകിയതാണ് സിൽവർ ഫോർഡ് എസ്കോർട്ട് സെഡാൻ. പിന്നീട് തന്റെ കാറിന് നല്ലൊരു മേക്ക് ഓവര്‍ നല്‍കാന്‍ ഡയാന രാജകുമാരി ഫോര്‍ഡ് കമ്പനിയെ സമീപിച്ചു. കാറിന്റെ ചുവപ്പ് നിറത്തിലുള്ള കണ്‍വേര്‍ട്ടബിള്‍ പതിപ്പ് ഫോര്‍ഡ് കമ്പനി രാജകുമാരിക്കായി നിര്‍മിച്ചുനല്‍കി. എന്നാല്‍ കടുംചുവപ്പ് നിറത്തിലുള്ള കാര്‍ രാജകുമാരിയുടെ സുരക്ഷയ്ക്ക് നല്ലതല്ലെന്ന വിദഗ്ധ ഉപദേശം വന്നതോടെയാണ് കാര്‍ പിന്നെയും രൂപമാറ്റം വരുത്തിയതും നിറം മാറ്റിയതും.
കൗതുകത്തിന്റെ പേരിൽ നിരവധി ആഡംബര കാറുകൾ വാങ്ങാൻ ഡയാന രാജകുമാരി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ രാജകുമാരിക്ക് ഫോർഡ് എസ്കോർട്ട് ആർഎസ് 2 ടർബോ തന്നെയായിരുന്നു ഇഷ്ടം. സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഡയാന രാജകുമാരി. 24,961 മൈലുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഈ കാര്‍ ഇപ്പോഴും മികച്ച കണ്ടീഷനില്‍ തന്നെയാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group