
സ്വന്തം ലേഖകൻ
കോട്ടയം: പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതി ഗുണഭോക്ത സംഗമം പള്ളിക്കത്തോട്ടിൽ നടന്നു.
കേന്ദ്ര ഗവൺമെൻറിൻ്റെ ജനക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം പള്ളിക്കത്തോട് അരവിന്ദയിൽ വച്ച് മുൻ കേന്ദ്ര മന്ത്രിയും കേരളത്തിൻ്റെ പ്രഭാരിയുമായിരിക്കുന്ന പ്രകാശ് ജാവേദ്കർ എം.പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ ധാരാളം ജനങ്ങൾക്ക് ഉപകാരമായിക്കൊണ്ടിരിക്കുകയാണെന്നും, അത് തന്നെയാണ് പ്രധാനമന്ത്രിയോട് ജനങ്ങൾക്ക് ആരാധന തോന്നാനുള്ള കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികൾ പലതും കേരളത്തിൽ നടപ്പാക്കാൻ ഗവൺമെൻ്റ് വിമുഖത കാണിക്കുന്നുണ്ട് ,ജനങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കണം പദ്ധതികൾ കേരളത്തിലുള്ള ജനങ്ങളുടെ അവകാശമാണ് ,അത് തടയാൻ ആർക്കും സാധിക്കില്ല ,ഒരു തൊഴിലുറപ്പ് ഗുണഭോക്താവിന് ഒരു വർഷം 31100 രൂപയും ,കിസാൻ സമ്മാൻ നിധിക്ക് ഇതുവരെ ഒരാൾക്ക് 26000 രൂപയും ലഭിച്ചു കഴിഞ്ഞു ഗുണഭോക്താക്കളുമായി സംവാദം നടത്തിയാണ് എം.പി തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
പള്ളിക്കത്തോട് പഞ്ചായത്തിൽ ഗ്യാസ് ഏജൻസി സൗജന്യ ഗ്യാസ് ഉൾപ്പെടെ ഗ്യാസ് വിതരണം നടത്താത്തതും ചർച്ച ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി ബി ബിനു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജന സെക്രട്ടറി മാരായ സി. കൃഷ്ണകുമാർ ,അഡ്വ: പി. സുധീർ ,ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ,മധ്യമേഖലാ പ്രസിഡൻറ് എൻ ഹരി ,വൈസ് പ്രസിഡൻ്റ് വി .എൻ മനോജ്, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ,ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ , സോബിൻലാൽ ,ജില്ലാ സെൽ കോർഡിനേറ്റർ കെ.ആർ സോജി ,ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ മഞ്ജു ബിജു ,വൈസ് പ്രസിഡൻറ് കെ.കെ വിപിന ചന്ദ്രൻ ,ജനപ്രതിനിധികളായ അശ്വതി സതീഷ് ,സനുശങ്കർ ,ബാബു വീട്ടിക്കൽ ,ആശാ ഗിരീഷ് എന്നിവർ സംസാരിച്ചു .
സേവന നികുതി പകുതിയായി കുറച്ച ഭരണ സമതിയെ എം.പി അഭിനന്ദിക്കുകയും പ്രസിഡൻ്റിനേയും വൈസ് പ്രസിഡൻറിനെയും ആദരിക്കകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള യോഗങ്ങളിൽ സംബന്ധിച്ച് എം.പി മടങ്ങി.