play-sharp-fill
അയോഗ്യരെ ‘യോഗ്യരാ’ക്കാന്‍ നെട്ടോട്ടമോടി സർക്കാർ; പ്രൈമറി സ്‌കൂളുകള്‍ക്ക് നാഥനില്ലാതായിട്ട് 10 മാസം പിന്നിടുന്നു; 934 സ്‌കൂളുകളുടെ ഭാവി പെരുവഴിയില്‍; ഇടത്പക്ഷ അദ്ധ്യപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം

അയോഗ്യരെ ‘യോഗ്യരാ’ക്കാന്‍ നെട്ടോട്ടമോടി സർക്കാർ; പ്രൈമറി സ്‌കൂളുകള്‍ക്ക് നാഥനില്ലാതായിട്ട് 10 മാസം പിന്നിടുന്നു; 934 സ്‌കൂളുകളുടെ ഭാവി പെരുവഴിയില്‍; ഇടത്പക്ഷ അദ്ധ്യപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇടത്പക്ഷ അദ്ധ്യപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് വേണ്ടി, പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന് വകുപ്പ് തല യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ ചട്ടം തിരുത്തിയതായി ആരോപണം.
പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ യോഗ്യത സംബന്ധിച്ച കോടതി വിധിയാണ് ഹെഡ്മാസ്റ്റര്‍ നിയമനത്തിന് തടസ്സമായിരിക്കുന്നത്. 2011 ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് 12 വര്‍ഷത്തെ സേവന പരിചയവും ,പി .എസ്.സി നടത്തുന്ന വകുപ്പ്തല പരീക്ഷയും കേരള വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പാസ്സായിരിക്കണം എന്നാണ് കേരള റൂള്‍സ്.


എന്നാല്‍ 50 വയസ്സ് കഴിഞ്ഞ ഇടത്പക്ഷ അദ്ധ്യപക സര്‍വ്വീസ് സംഘടനാ നേതാക്കളായ അദ്ധ്യാപകര്‍ക്ക് വേണ്ടി വകുപ്പ്തല യോഗ്യതാ പരീക്ഷ പാസാക്കുന്നതില്‍ ഇളവ് അനുവദിച്ച് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പക്ഷേ, കേരള റൂള്‍സിലുള്ള ചട്ടത്തെ മറികടക്കാന്‍ ഉത്തരവിനാവില്ല. അതിനാല്‍ കോടതി ഉത്തരവ് റദ്ധ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 മുതല്‍ ഹൈക്കോടതി ഡിവിഷഷന്‍ ബഞ്ച് വിധിയെത്തുടര്‍ന്ന് വകുപ്പ്തല യോഗ്യതാ പരീക്ഷ പാസ്സാകാതെ പ്രമോട്ട് ചെയ്തവരെ റിവര്‍ട്ട് ചെയ്യണമെന്നും യോഗ്യതയുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നും തീരുമാനമായി. പ്രധാനാധ്യാപകരായി ഇപ്പോഴും തുടരുന്ന യോഗ്യതയില്ലാത്ത ചില ഹെഡ്മാസ്റ്റര്‍മാര്‍ അവരെ തരംതാഴ്ത്തുമെന്ന ആശങ്കയില്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ നല്‍കിയ സ്റ്റാറ്റസ് കോ പറഞ്ഞിരുന്നു. സ്റ്റാറ്റസ് കോയുടെ പേരില്‍ കോവിഡ് കാലത്ത് നിയമനം നടത്താതിരുന്ന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 23 ന് യോഗ്യതയില്‍ ഇളവ് വരുത്തി നിയമത്തില്‍ ഭേദഗതി വരുത്തി.

യോഗ്യതയില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തിയതിനെ ചോദ്യം ചെയ്ത് ടെസ്റ്റ് യോഗ്യതയുള്ള അധ്യാപകര്‍ കോടതി സമീപിക്കുകയും കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2020 ജനുവരി 27ന് അവര്‍ക്ക് അനുകൂലമായി വിധിന്യായം പുറപ്പെടുവിച്ചു. പക്ഷേ, 2020 ഏപ്രില്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ആയിരത്തോളം പ്രൈമറി ഹെഡ്മാസ്റ്റര്‍ തസ്തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണെന്ന് കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് യോഗ്യത നേടാത്ത സംഘടനാ നേതാക്കള്‍ക്ക് സ്ഥാനകയറ്റം നല്‍കുന്നതിനാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തിടുക്കത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി കൊണ്ടുവന്നത് അധ്യാപകരുടെ ഇടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കേരളത്തിലെ 934 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ലാത്ത അധ്യയന വര്‍ഷം ആരംഭിക്കേണ്ട ഗതികേടിലാണ്. കോവിസ് 19 ന്റ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുമ്പോള്‍ അത് കോര്‍ഡിനേറ്റ് ചെയ്യേണ്ട ഹെഡ്മാസ്റ്റര്‍മാര്‍ ഇല്ലാത്തത് പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിന് തടസ്സം നേരിട്ടിരിക്കുകയാണ്.