video
play-sharp-fill

വർഷങ്ങൾക്ക് മുൻപ് ചിട്ടി തട്ടിപ്പും ചീട്ടുകളിയും പ്രാധാന ഹോബി: ചിട്ടി പൊട്ടിച്ച്  പ്രാർത്ഥനാ വ്യവസായം തുടങ്ങി; ചിട്ടിയും ചീട്ടുകളിയുമായി സമ്പാദിച്ച ലക്ഷങ്ങൾ പ്രാർത്ഥനാ വ്യവസായത്തിലൂടെ കോടികളാക്കി; കെ.പി യോഹന്നാനു പിന്നാലെ കോട്ടയത്തെ പ്രാർത്ഥനാ വ്യവസായിയുടെ പിന്നാലെയും ഇഡി

വർഷങ്ങൾക്ക് മുൻപ് ചിട്ടി തട്ടിപ്പും ചീട്ടുകളിയും പ്രാധാന ഹോബി: ചിട്ടി പൊട്ടിച്ച് പ്രാർത്ഥനാ വ്യവസായം തുടങ്ങി; ചിട്ടിയും ചീട്ടുകളിയുമായി സമ്പാദിച്ച ലക്ഷങ്ങൾ പ്രാർത്ഥനാ വ്യവസായത്തിലൂടെ കോടികളാക്കി; കെ.പി യോഹന്നാനു പിന്നാലെ കോട്ടയത്തെ പ്രാർത്ഥനാ വ്യവസായിയുടെ പിന്നാലെയും ഇഡി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തട്ടിപ്പും തരികിടയും ചീട്ടുകളിലും ചിട്ടിയുമായി നടന്നിരുന്ന ഒരു യുവാവ് ഒരു സുപ്രഭാതത്തിൽ ശതകോടീശ്വരനായി മാറിയ കഥയാണ് കോട്ടയത്തുകാർക്ക് പറയാനുള്ളത്. വർഷങ്ങൾക്ക് മുൻപ് ചിട്ടി തട്ടിപ്പും ചീട്ടുകളിയുമായി കോട്ടയത്ത് നടന്നിരുന്നയാളാണ്   പ്രാർത്ഥനാ വ്യവസായത്തിലൂടെ സാധാരണക്കാരെപ്പറ്റിച്ച് കോടികൾ പോക്കറ്റിലാക്കിയത്.

കോട്ടയം നഗരത്തിൽ ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുൻപാണ് ഈ പ്രാർത്ഥനാ വ്യവസായി തട്ടിപ്പും തരികിടയുമായി കറങ്ങി നടന്നിരുന്നത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ചീട്ടുകളി കളം നടത്തിപ്പായിരുന്നു ഈ പ്രാർത്ഥനാ വ്യവസായിയുടെ ആദ്യകാല ജോലിയെന്നു നാട്ടുകാർ പറയുന്നു. ചീട്ടുകളി കളം നടത്തിപ്പിലൂടെ കാര്യമായ വരുമാനം ഇദ്ദേഹം കണ്ടെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് നാട്ടുകാരെയും, വീട്ടമ്മാരെയും തിരഞ്ഞു പിടിച്ച് ഇയാൾ ചിട്ടിയിൽ ചേർത്തത്. ചിട്ടിയിൽ ചേർത്ത ശേഷം ഈ ചിട്ടി പൊട്ടിച്ച് കക്ഷി കാശുണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്, ഇന്ത്യയ്ക്ക് വെളിയിലാണ് ഇയാൾ പൊങ്ങിയത്. ഇന്ത്യയ്ക്ക് വെളിയിൽ പോയി പല പ്രമുഖരെയും കണ്ട് സ്വന്തമായി  സഭ തന്നെ ഉണ്ടാക്കിയെടുക്കുകയായിരുന്നു ഈ തട്ടിപ്പ് പ്രാർത്ഥനാ വ്യവസായി. തുടർന്നു, കോട്ടയം ജില്ലയിൽ സാധാരണക്കാരെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും മതം മാറ്റിയാണ് വ്യവസായി തട്ടിപ്പിന് തുടക്കമിട്ടത്.

നാട്ടുകാർക്ക് കാശ് വാരിയെറിഞ്ഞാണ് ഇയാൾ വിശ്വാസികളെ ഒപ്പം കൂട്ടിയത്. വിശ്വാസികളുടെ ആഭരണങ്ങൾ അടക്കം ഊരിവാങ്ങി  സഭയിൽ ചേർത്തതോടെ ആളുകൾ കൂട്ടത്തോടെ സഭയുടെ ചുവട്ടിലായി. ഇതിനു പിന്നാലെയാണ് സഭയ്ക്ക് ഓരോ ദിവസവും കോടികളുടെ ആസ്ഥി കുമിഞ്ഞ് കൂടിയത്. സഭയുടെ ആസ്ഥി സ്വന്തം പേരിലാക്കിയാണ്  ഇദ്ദേഹം പിന്നീട് രംഗത്ത് എത്തിയത്. പിന്നീട്, കോട്ടയത്ത് നഗരത്തിൽ  കോടികളുടെ സ്ഥലങ്ങളും ഇദ്ദേഹം വാങ്ങിക്കൂട്ടി.

അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇദ്ദേഹത്തിന്റെ ഇടപാടുകളാണ് ഇപ്പോൾ വിവാദമായിമാറിയത്. കെ.പി യോഹന്നാൻ ഇത്തരത്തിൽ കേസിൽ കുടുങ്ങിയതോടെ കോട്ടയത്തെ പ്രാർത്ഥനാ വ്യവസായിയും ഇഡിയുടെ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും കോടികളുടെ ഫണ്ട് എത്തിക്കുകയും, പ്രാർത്ഥനാ വ്യവസായത്തിന്റെ മറവിൽ ഇത് സ്വന്തം കാര്യ സാധ്യത്തിന് ഉപയോഗിക്കുകയും ചെയ്യുകയാണ് ഈ തട്ടിപ്പ് വ്യവസായി. തുടരും!