video
play-sharp-fill
സിനിമയിലെ താരങ്ങൾക്ക് മാത്രമല്ല ലൈറ്റ്മാനും നൽകും ആഢംബരമുറി : മലയാള സിനിമയിൽ പൊളിച്ചെഴുത്തുകളുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ; കൈയടിച്ച് സോഷ്യൽ മീഡിയ

സിനിമയിലെ താരങ്ങൾക്ക് മാത്രമല്ല ലൈറ്റ്മാനും നൽകും ആഢംബരമുറി : മലയാള സിനിമയിൽ പൊളിച്ചെഴുത്തുകളുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ; കൈയടിച്ച് സോഷ്യൽ മീഡിയ

 

സ്വന്തം ലേഖകൻ

കൊച്ചി : സിനിമ മേഖലയിൽ സാധാരണയായി സൂപ്പർ താരങ്ങൾക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികൾ പൊതുവേ നൽകാറുള്ളത്. അതേസമയം ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ താമസിക്കുന്നതാകട്ടെ തീരെ സൗകര്യം കുറഞ്ഞ മുറികളിലുമായിരിക്കും. എന്നാൽ മലയാള സിനിമയിലെ ഇത്തരം പഴഞ്ചൻ രീതികളെ പൊളിച്ചെഴുതിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ഡ്രൈവിംഗ് ലൈസൻസ് ‘. ഈ ചിത്രത്തിലെ ലൈറ്റ്മാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ എല്ലാ സൗകര്യങ്ങളുമുള്ള മുറിയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്.

 

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലെ ലൈറ്റ്മാനായ മനു മാളികയ്ക്കാണ് ഇത്തരത്തിൽ ആഢംബര മുറി അണിയറപ്രവർത്തകർ നൽകിയത്. മനു തന്നെയാണ് ഈ മുറിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. കേരളാ സിനി ഔട്ട്‌ഡോർ യൂണിറ്റിൽ വർക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്ബനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു എന്നാണ് വീഡിയോ ഷെയർ ചെയ്ത് കൊണ്ട് മനു ഫേസ്ബുക്കിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :