play-sharp-fill
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ ഒരു രൂപ 26 പൈസയാണ് കൂടിയത്. കൊച്ചിയിൽ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയും ഡീസലിന് 70 രൂപ 97 പൈസയുമാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ ഇന്ധനവിലയെയും ബാധിച്ചത്.

തണുപ്പുകാലമായതിനാൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസൽ വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ്- ചൈന വ്യാപാരതർക്കവും പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇൻഷുറൻസ് കൂട്ടിയതും വില വർധനവിന് കാരണമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര വിപണിയിലും എണ്ണവില കൂടി. ബ്രെൻഡ് ക്രൂഡ് ബാരലിന് 66.80 ഡോളറും WTI ക്രൂഡിന് ബാരലിന് 61.81 ഡോളറുമാണ് ഇന്നത്തെ നിരക്ക്. സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില നിലവാരം നോക്കാം. കൊച്ചി- പെട്രോൾ-76.82-ഡീസൽ-70.97, കോഴിക്കോട്- പെട്രോൾ-77.16-ഡീസൽ-71.30 , തിരുവനന്തപുരം- പെട്രോൾ-78.18- ഡീസൽ-72.34