video
play-sharp-fill

Friday, May 23, 2025
HomeMainപുതുവര്‍ഷത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തവരാണോ?നിക്കോട്ടിന്‍ ആസക്തി കുറയ്ക്കാൻ ഈ ഗുളിക നിങ്ങളെ സഹായിക്കും  

പുതുവര്‍ഷത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തവരാണോ?നിക്കോട്ടിന്‍ ആസക്തി കുറയ്ക്കാൻ ഈ ഗുളിക നിങ്ങളെ സഹായിക്കും  

Spread the love

സ്വന്തം ലേഖിക 

പുതുവര്‍ഷം പലപ്പോഴും പുതുതീരുമാനങ്ങളുടെ കൂടി കാലമാണ്. പുകവലി നിര്‍ത്തുക എന്നത് മിക്ക പുകവലിക്കാരുടെയും ഏറ്റവും സാധാരണമായ പുതുവര്‍ഷ തീരുമാനങ്ങളിലൊന്നാണ്.

 

ഒരാഴ്ചയില്‍ തുടങ്ങി ഒരു മാസംവരെയൊക്കെ ഇത്തരം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെങ്കിലും പൂര്‍ണതോതില്‍ നടപ്പിലാക്കുന്നവര്‍ താരതമ്യേന കുറവാണ്. നിക്കോട്ടിന്റെ ഉയര്‍ന്ന ആസക്തിയുടെ സ്വഭാവം കാരണം പുകവലി ഒഴിവാക്കുക ഏറ്റവും പ്രയാസവുമാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിക്കോട്ടിന്‍ ആസക്തി കുറയ്ക്കുന്ന ഒരു ഗുളിക കഴിച്ചാല്‍ വിജയിക്കാന്‍ ഇരട്ടിയിലധികം സാധ്യതയുണ്ടെന്നാണ് അര്‍ജന്‌റീനയിലെ ഗവേഷകസംഘം പറയുന്നത്. പുകവലിശീലം ഒഴിവാക്കാന്‍ ആളുകളെ സഹായിക്കുന്നതില്‍ മരുന്നിന് വലിയ പങ്കുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു.

 

പല പുകവലിക്കാരും ഇപ്പോള്‍ പുകയിലയേക്കാള്‍ സുരക്ഷിതമായി നിക്കോട്ടിന്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളായ വേപ്പ്, പാച്ചുകള്‍, ഗം എന്നിവയിലേക്ക് തിരിയുന്നുണ്ട്. നിക്കോട്ടിന്‍ ആസക്തി ഇല്ലാതാക്കാന്‍ സഹായിക്കുന്ന സിറ്റിസിന്‍ എന്ന മരുന്നാണ് പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

 

മധ്യ- കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശതാബ്ദങ്ങളായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഈ മരുന്ന് ലഭ്യമല്ല. ഈ മരുന്നിന് അടുത്തിടെ യുകെയില്‍ റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ യുകെയില്‍ ഗുളികകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അര്‍ജന്റീനയിലെ ഗവേഷകര്‍ സിറ്റിസിന്‌റേതായി 12 റാന്‍ഡം പരീക്ഷണങ്ങളാണ് നടത്തിയത്. സിറ്റിസിന്‍, പ്ലാസിബോ, പുകവലി നിര്‍ത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു മരുന്നായ വാരെനിക്ലിന്‍, പാച്ചുകള്‍, ഗം, നിക്കോട്ടിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പികള്‍ എന്നിവയിലൂടെ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിച്ചവരുടെ വിജയനിരക്ക് താരതമ്യം ചെയ്തു. ഇതില്‍നിന്ന് സിറ്റിസിന്‍ ഉപയോഗിച്ച പുകവലിക്കാര്‍ക്ക് വളരെ പെട്ടെന്ന് പുകവലി ഉപേക്ഷിക്കാന്‍ സാധിച്ചതായി കണ്ടെത്തി. നിക്കോട്ടില്‍ റിപ്ലേസ്‌മെന്‌റ് തെറാപ്പിയെക്കാളും കൂടുതല്‍ ഫലങ്ങള്‍ ഈ മരുന്നിലൂടെ ലഭിക്കുന്നുണ്ടെന്ന് ജേണല്‍ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

 

സിറ്റിസിന്‍ ഫലപ്രദമായും ചെലവുകുറഞ്ഞ രീതിയിലും പുകവലി നിര്‍ത്താന്‍ സഹായിക്കുമെന്നതിന്റെ തെളിവുകള്‍ പഠനം നല്‍കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ അര്‍ജന്റീനയിലെ പോസാദാസ് നാഷണല്‍ ഹോസ്പിറ്റലിലെ ടോക്‌സിക്കോളജിസ്റ്റ് ഒമര്‍ ഡി ശാന്തി പറഞ്ഞു. ലോകമെമ്ബാടുമുള്ള തടയാനാവുന്ന മരണത്തില്‍ പുകവലി പ്രധാന കാരണക്കാരനാണ്. ഈ പ്രശ്നത്തിനുള്ള ഒരു വലിയ ഉത്തരമാകും സിറ്റിസിനെന്നും ഗവേഷകര്‍ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments