കോടതിയിൽ ഹാജരാകാൻ കൊണ്ടുവന്ന റിമാൻഡ് പ്രതിയ്ക്ക് ബീഡി വേണം ; പൊലീസുകാർ നടക്കില്ലെന്നു പറഞ്ഞതോടെ വസ്ത്രം ഊരിയെറിഞ്ഞു ; കോതമംഗലത്ത് സിനിമയേയും കടത്തിവെട്ടുന്ന രംഗം
സ്വന്തം ലേഖിക
കോതമംഗലം : ജയിലിൽ നിന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച്് അക്രമാസക്തനായി. ഒട്ടേറെ കേസുകളിലെ പ്രതിയും പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയുമായ ഷാജഹാൻ (38) ആണ് സിനിമയെ പോലും കടത്തിവെട്ടുന്ന നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു കൊണ്ടുവന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയാണു കൂടെയുണ്ടായിരുന്ന 2 പൊലീസുകാരോട് ഇടഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാൻഡിനുള്ളിലെ ഒരു കടയ്ക്കുള്ളിൽ കയറി ബീഡി വേണമെന്നാവശ്യപ്പെട്ടതോടെയാണു പ്രശ്‌നങ്ങൾക്കു തുടക്കം.ബീഡി വാങ്ങി നൽകില്ലെന്നു പറഞ്ഞതോടെ പാന്റ്‌സും ഷർട്ടും ഇയാൾ ഊരിയെറിഞ്ഞു. അടിവസ്ത്രം മാത്രമിട്ടു നിന്ന പ്രതി പിന്നീട് ശുചിമുറിയിൽ പോകണമെന്നായി. .
വിവരം അറിഞ്ഞ് സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് എത്തി ശുചിമുറിയിൽ കൊണ്ടുപോയി. പ്രതിയെ പിന്നീട് പൊലീസുകാർ വളരെ പാടുപെട്ടാണ് അനുനയിപ്പിച്ചു ബസിൽ കയറ്റി കൊണ്ടു പോയത്. കഴിഞ്ഞ കന്നി 20 പെരുന്നാളിന് വഴിയോരക്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് പിടികൂടിയ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് ഇയാളെ കൊണ്ടുവന്നത്.