ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമില്ല ; വരും ദിവസങ്ങളിലും വാര്‍ത്താസമ്മേളനം അത്യാവശ്യ കാര്യങ്ങളുണ്ടെങ്കില്‍ മാത്രം : ആലോചനയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ദിനംപ്രതി വൈകുന്നേരം അഞ്ചിന് നടത്തി വരുന്ന വാര്‍ത്താസമ്മേളനം താത്കാലികമായി നിറുത്തിവച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വാര്‍ത്താസമ്മേളനം ഉണ്ടാവില്ല.
ഇനി വരുന്ന ദിവസങ്ങളിലും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്നും അത്യാവശ്യകാര്യങ്ങളുണ്ടെങ്കില്‍ മാത്രം വാര്‍ത്താസമ്മേളനം മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറസ് വ്യാപനത്തിന്റെ മാര്‍ച്ച് 23 ന് സംസ്ഥാനം ലോക്ക് ഡൗണ്‍ നടപ്പാക്കിയ ശേഷം നടത്തിവന്ന വാര്‍ത്താസമ്മേളനം ഏപ്രില്‍ ആദ്യവാരം മുഖ്യമന്ത്രി നിറുത്തിവച്ചിരുന്നു. എന്നാല്‍ സ്പ്രിന്‍ക്‌ളര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിറുത്തിവച്ചതെന്നും ഇത് ഒളിച്ചോട്ടമാണെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്.