video
play-sharp-fill
ധൈര്യമുണ്ടെങ്കിൽ അഹങ്കാരത്തിൽ പ്രഖ്യാപിച്ചത് നടപ്പാക്കൂ ; അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ

ധൈര്യമുണ്ടെങ്കിൽ അഹങ്കാരത്തിൽ പ്രഖ്യാപിച്ചത് നടപ്പാക്കൂ ; അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ

സ്വന്തം ലേഖകൻ

ദില്ലി : ധൈര്യമുണ്ടെങ്കിൽ പ്രഖ്യാപിച്ച അതേ തരത്തിൽ പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കി കാണിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു നേതാവും, രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോർ പങ്കുവെച്ച ട്വീറ്റിലാണ് പുതിയ വെല്ലുവിളി.

‘പൗരൻമാരുടെ എതിർപ്പുകൾ വകവെയ്ക്കാത്തത് ഒരു സർക്കാരിന്റെ ശക്തിയെ കാണിക്കുന്നില്ല. അമിത് ഷാ ജി, സിഎഎ, എൻആർസി എന്നിവയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ പരിഗണിക്കുന്നില്ലെങ്കിൽ മുന്നോട്ട് പോകൂ, സിഎഎയും, എൻആർസിയും താങ്കൾ രാജ്യത്തോട് ധിക്കാരപൂർവ്വം പ്രഖ്യാപിച്ച രീതിയിൽ നടപ്പാക്കൂ’, പ്രശാന്ത് കിഷോർ വെല്ലുവിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻആർസി തള്ളിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധി വദ്രക്കും പ്രശാന്ത് കിഷോർ നന്ദിയും അറിയിച്ചു. തന്റെ പാർട്ടി ഭരിക്കുന്ന ബിഹാറിൽ സിഎഎയും, എൻആർസിയും നടപ്പാക്കില്ലെന്നും കിഷോർ ആവർത്തിച്ചു. ബിഹാറിൽ ഭരണപക്ഷത്തുള്ള ജെഡിയു, ബിജെപിയുമായി സഖ്യത്തിലാണ്. കോൺഗ്രസിനെ പുകഴ്ത്തുകയും, അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രശാന്ത് കിഷോറിന്റെ നിലപാടുകൾ ബിജെപിയെ രോഷത്തിലാക്കുന്നുണ്ട്.

എന്നാൽ പ്രശാന്ത് കിഷോറിന്റെ ജെഡിയു കൂടി പിന്തുണച്ചാണ് പാർലമെന്റിൽ സിഎഎ പാസാക്കിയതെന്ന് ബിജെപി തിരിച്ചടിച്ചു. അധിക ബുദ്ധിയും, സൂപ്പർ അറിവുമുള്ളവർക്ക് എൻആർസി സംബന്ധിച്ച് അവരുടെ നിലപാടുകൾ പ്രചരിപ്പിക്കുകയാണ്. ബിഹാർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും സിഎഎ നടപ്പാക്കുമെന്നും ബിജെപി കൂട്ടിച്ചേർത്തു.