
സ്വന്തം ലേഖകൻ
ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും (ovulation cycle) അറിയേണ്ടതുണ്ട്. ആർത്തവസമയത്ത് ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ സാധ്യത ഒട്ടും ഇല്ല എന്നു പറയാനും പറ്റില്ല. ആർത്തവചക്രത്തിന്റെ മധ്യസമയത്താണ് ഗർഭധാരണത്തിന് സാധ്യത. ഇതിനെ ഫെർട്ടൈൽ വിൻഡോ എന്നാണ് പറയുന്നത്. ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…
ഒന്ന്…

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട്…
മൂന്ന്…
പുകവലിയും മദ്യവും ഗർഭാവസ്ഥയിൽ ഹാനികരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഇവ ഭ്രൂണ ഇംപ്ലാന്റേഷനെ തടസ്സപ്പെടുത്തുകയും ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഗർഭധാരണത്തിന് മുമ്പേ പുകവലി ഉപേക്ഷിക്കുകയും മദ്യം ഒഴിവാക്കുകയും ചെയ്യുക.
നാല്…
വ്യായാമം പതിവാക്കുക, ധ്യാനം, യോഗ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ശീലമാക്കുക.
അഞ്ച്…
ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ളത് ഓവുലേഷൻ നടക്കുന്ന സമയത്താണെന്നു പറയാം. ഓവുലേഷൻ സൈക്കിളിന്റെ ദൈർഘ്യം 24 മണിക്കൂറാണ്. അതായത് ഒരു ദിവസം. ഓവറി അഥവാ അണ്ഡാശയത്തിൽ നിന്നും പുറന്തളളപ്പെടുന്ന അണ്ഡം 12-24 മണിക്കൂറിനുള്ളിൽ ബീജവുമായി ചേർന്നില്ലെങ്കിൽ നശിച്ചു പോകുന്നു. ബീജവുമായി ചേർന്നാൽ ഇത് ഭ്രൂണമായി രൂപാന്തരം പ്രാപിച്ച് ഗർഭപാത്രത്തിലെത്തി ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിച്ച് വളരുന്നു.