play-sharp-fill
2018 ലെ പ്രളയദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

2018 ലെ പ്രളയദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക

തിരുവനന്തപുരം : 2018ലെ പ്രളയദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം എന്ന് ഹൈക്കോടതി. അർഹത ഉണ്ടെന്നു കണ്ടെത്തിയവർക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.

പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ടപരിഹാരത്തിന് അർഹരെന്ന് സർക്കാർ തന്നെ കണ്ടെത്തിയവർക്ക് എത്രയും വേഗത്തിൽ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.