ഗര്‍ഭകാലത്ത് ഐസ്‌ക്രീം കഴിക്കാന്‍ കൊതിവരാറുണ്ടോ? ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ഭക്ഷണം കുട്ടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്; ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട പദാര്‍ത്ഥങ്ങള്‍ ഇതാ……

Spread the love

കോട്ടയം: ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ഭക്ഷണം കുട്ടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്.

വളരെയധികം ശ്രദ്ധയോടെ വേണം ഗര്‍ഭകാലത്ത് ഭക്ഷണം തിരഞ്ഞെടുക്കാന്‍.
ഈ സമയത്ത് പല ഭക്ഷണവും കഴിക്കാനുള്ള കൊതിയുണ്ടാകുമെങ്കിലും അമ്മയുടേയും കുട്ടിയുടേയും ആരോഗ്യം മെച്ചപ്പെട്ട അവസ്ഥയിലായിരിക്കാന്‍ തീര്‍ച്ചയായും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ.

അതോടൊപ്പം തന്നെ ഗര്‍ഭിണിയാകുമ്ബോള്‍ ഭക്ഷണം ആവശ്യത്തില്‍ അധികം കഴിപ്പിക്കുന്ന പ്രവണതയും കാണാറുണ്ട്. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ നിങ്ങളുടെ ആരോഗ്യ പരിശോധന നടത്തി ആവശ്യത്തിന് പോഷക ഗുണവും വൈറ്റമിനുമുള്ള ഭക്ഷണം ക്രമീകരിക്കുന്നതാകും ഉത്തമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒവിവാക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാമന്‍ മൈദയും മധുരവുമാണ്. പ്രമേഹം കൂടുന്നതിന് കാരണമാകുന്നതിനാലാണ് ഇത് ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം. പ്രിസര്‍വേറ്റീവ്‌സും ഒപ്പം കൃത്രിമമായി ചേര്‍ക്കുന്ന നിറങ്ങളും ആരോഗ്യത്തിന് കേടാണ്.

നല്ല പോഷക ഗുണവും വൈറ്റമിന്റെ അളവും മത്സ്യങ്ങളില്‍ കൂടുതലാണ്. എന്നാല്‍ ഗര്‍ഭകാലത്ത് എല്ലാ മത്സ്യങ്ങളും ഉപയോഗിക്കുന്നത് പ്രശ്നമാണ്. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം.

പാസ്ചറൈസ് ചെയ്ത പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കണം. പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങളിലെ അസംസ്‌കൃത പാല്‍, തൈര്, ചീസ് എന്നിവ ഹാനികരമായ ബാക്ടീരിയ ഉള്‍ക്കൊള്ളുന്നവയാണ്. ഇത് കാരണം ഗര്‍ഭം അലസല്‍ പോലും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്.

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. ഒരു ദിവസം പരമാവധി 200 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ ഉപയോഗിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും വേണം.

ഫാസ്റ്റ് ഫുഡ് വിഭാഗത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മയോണൈസ്. ഇത് തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണമാണ്. അതോടൊപ്പം തന്നെ ഐസിങ് കേക്കുകള്‍, മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവയും ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്.

നല്ലപോലെ വേവിക്കാത്ത ഭക്ഷണം ഒരിക്കലും ഗര്‍ഭിണികള്‍ കഴിക്കരുത്. ബാക്ടീരിയ അണുബാധയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ബാക്ടീരിയകള്‍ അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കും.ഗര്‍ഭം അലസല്‍, നേരത്തെയുള്ള ജനനം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നയിക്കും. മത്സ്യം മാംസം എന്നിവ കഴിക്കുമ്ബോള്‍ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കാനും ശ്രദ്ധിക്കണം.