video
play-sharp-fill

ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ; ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം’

ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ; ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം’

Spread the love

പേരാമ്പ്ര: ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു.

കായണ്ണ കുറ്റിവയല്‍ സ്വദേശി അഭിനന്ദിന്‍റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്.

മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. കുട്ടികളില്ലാത്തതിനാല്‍ ചികിത്സ തേടിയ ശേഷമായിരുന്നു ഗര്‍ഭിണിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനകള്‍ക്കായി ഇന്നലെയാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന് സ്വാതിയെ ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തി. കുട്ടി മരിച്ചത് സ്വാതിയെ അറിയിച്ചിരുന്നു. ഇതിനിടെ സ്വാതിക്ക് മരണം സംഭവിക്കുകയായിരുന്നു.

പ്രസവത്തോട് അടുത്ത് സ്വാതി സ്വന്തം വീട്ടിലാണ് നിന്നിരുന്നത്. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.