
ഗര്‍ഭനിരോധന ഉറകള്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു; ദേവതമാരെ മോശക്കാരാക്കി പോസ്റ്റര്‍ പതിപ്പിച്ചു: കുടുക്കിയത് സിസിടിവി; ആളുകള്‍ യേശുവില്‍ വിശ്വസിക്കാനെന്ന് മൊഴി
സ്വന്തം ലേഖിക
മംഗളൂരു: ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ച സംഭവത്തില്‍ ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷം പ്രതി പിടിയിൽ.
62കാരനായ ദേവദാസ് ദേശായെ മംഗളൂരു സൗത്ത് പോലീസാണ് പിടികൂടിയത്. ആളുകള്‍ യേശുവില്‍ വിശ്വസിക്കാന്‍ വേണ്ടിയാണ് ഗര്‍ഭനിരോധന ഉറകള്‍ ഭണ്ടാരത്തില്‍ നിക്ഷേപിച്ചതെന്ന് ദേവദാസ് പോലീസിനോട് വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചോളം ക്ഷേത്രങ്ങളിലെ ഭണ്ടാരങ്ങളിലായിരുന്നു പ്രതി ഗര്‍ഭനിരോധന ഉറകള്‍ നിക്ഷേപിച്ചത്. ക്ഷേത്ര ജീവനക്കാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഏറെക്കാലം പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ പോലീസിനായില്ല. ഇക്കഴിഞ്ഞ 27ന് കൊരജ്ജന കാട്ടെയിലുള്ള ക്ഷേത്രത്തില്‍ പ്രതി ഗര്‍ഭനിരോധന ഉറ നിക്ഷേപിച്ചതോടെയാണ് പിടിയിലായത്.
സി.സി.ടി.വി ക്യാമറകളാണ് പ്രതിയെ കുടുക്കിയത്. ആകെ 18 ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ നിക്ഷേപിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇതോടൊപ്പം, ഹിന്ദു ദേവന്മാരെയും ദേവതകളെയും അധിക്ഷേപിക്കുന്ന സാഹിത്യങ്ങളും പ്രദേശങ്ങളിലെല്ലാം പ്രതി എഴുതി ഒട്ടിച്ചിരുന്നു.
‘ക്രിസ്തുമതത്തിലും ബൈബിളിലുമാണ് താന്‍ വിശ്വസിക്കുന്നത്. യേശുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിള്‍ പറയുന്നു. ജീസസിന്റെ സന്ദേശമാണ് താന്‍ പ്രചരിപ്പിക്കുന്നത്. പരിശുദ്ധമല്ലാത്ത ഇടങ്ങളില്‍ പരിശുദ്ധമല്ലാത്ത വസ്തുക്കള്‍ നിക്ഷേപിക്കുകയാണ് ചെയ്തത്’, പ്രതി പറഞ്ഞു.
ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയാണ് ദേവദാസ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്നും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള എഴുത്തുകളും പോസ്റ്ററുകളും കണ്ടെത്തിയിട്ടുണ്ട്.