Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: ഗോവയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളി സഹോദരന്മാർ മരിച്ചു.

ആലപ്പുഴ വലിയഴീക്കല്‍ സ്വദേശികളായ നിതിന്‍ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് ഗോവയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രിയിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

നിതിന്‍ ദാസ് ഗോവയില്‍ ജോലി ചെയ്യുന്നയാളാണ്. നിതിനൊപ്പം ഗോവയില്‍ എത്തിയതായിരുന്നു ബാക്കി നാലു പേരും.

ട്രെയിനില്‍ ഗോവയില്‍ എത്തിയ ശേഷം കാര്‍ വാടകയ്ക്ക് എടുത്ത് സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.