വാടക ഗര്‍ഭധാരണത്തി’ലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായി പ്രീതി സിന്റ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് നടി പ്രീതി സിന്റയ്ക്കും ഭര്‍ത്താവ് ജീന്‍ ഗുഡ്‌ഇനഫിനും ഇരട്ടക്കുട്ടികള്‍. പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്.

2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. താനും ജീനും വലിയ സന്തോഷത്തിലാണെന്നും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും പ്രീതി സിന്റ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group