play-sharp-fill

എനിക്ക് ഇതുവരെ സീരിയസ് ആയ പ്രണയമൊന്നും തോന്നിയിട്ടില്ല ; പ്രണയത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ

സ്വന്തം ലേഖകൻ

കൊച്ചി : അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പ്രണയിക്കുക എന്നത്. പക്ഷെ ശരിയായ വ്യക്തിയെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് പ്രയാഗ മാർട്ടിൻ. അതേസമയം പ്രണയത്തിന് അതിരുകളിലെന്ന് താരം പറഞ്ഞു. ഒരുപാട് നാൾ പ്രണയിച്ച ശേഷം വിവാഹത്തിലേക്ക് എത്തുമ്പോൾ ജാതിയുടെയും മതത്തിന്റെയും അതിരുകൾ പറഞ്ഞ് ഒഴിവാകുകും ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും പ്രയാഗ പറഞ്ഞു.


നമ്മൾ ഓരോരുത്തരെയും പരിചയപ്പെടുമ്പോൾ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോൾ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലർക്ക് പ്രശ്‌നമായി മാറുന്നത്. പ്രണയിക്കുകയെന്ന് പറയുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പ്രണയിക്കുയെന്നത്, എന്നാൽ അതിനായി ശരിയായ വ്യക്തിയെ കണ്ടെത്തുക എന്നത് പ്രയാസമാണെന്നും പ്രയാഗ പറഞ്ഞു. സീരിസായ പ്രണയങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ പ്രയാഗ ഉടൻ വിവാഹം ഉണ്ടാവില്ലെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group