കുടുംബം സുഖമായി കഴിയാൻ അന്ന് പട്ടിണി കിടന്ന പ്രവാസികൾ ഇന്ന് ദുരിതക്കയത്തിൽ: കുടിക്കാൻ പച്ചവെള്ളം പോലുമില്ലാതെ, ശമ്പളം പോലുമില്ലാതെ ദുരിതം തിന്ന് പ്രവാസി മലയാളികൾ; ദുരിതകാലത്ത് അന്നം തന്ന പ്രവാസിയെ ആട്ടിയോടിച്ച് മലയാളി

കുടുംബം സുഖമായി കഴിയാൻ അന്ന് പട്ടിണി കിടന്ന പ്രവാസികൾ ഇന്ന് ദുരിതക്കയത്തിൽ: കുടിക്കാൻ പച്ചവെള്ളം പോലുമില്ലാതെ, ശമ്പളം പോലുമില്ലാതെ ദുരിതം തിന്ന് പ്രവാസി മലയാളികൾ; ദുരിതകാലത്ത് അന്നം തന്ന പ്രവാസിയെ ആട്ടിയോടിച്ച് മലയാളി

തേർഡ് ഐ ബ്യൂറോ

കോട്ടയം: പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിന് പൊന്നും പൊരുളും നൽകി വളർത്തി വലുതാക്കിയത് പ്രവാസി മലയാളികളാണ്. എന്നാൽ, ആ പ്രവാസി മലയാളികൾ ഇന്ന് ദുരിതത്തെ നേരിടുമ്പോൾ അവരെ ആട്ടിയോടിക്കുകയാണ് മലയാളി..! സമ്പന്നതയുടെ നടുവിൽ നിന്ന പ്രവാസി മലയാളികളിൽ പലരും ഇന്ന് ദുരിതക്കടലിലാണ്. യൂറോപ്പിൽ പോലും ആർക്കും പട്ടിണിയും പരിവെട്ടവുമായ അവസ്ഥ. ഈ സാഹചര്യത്തിലാണ് അറേബ്യൻ നാടുകളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ അവസ്ഥ ദുരിതപൂർണമാകുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ അൻപത് ശതമാനവും അന്നന്നത്തെ ജോലി കൊണ്ട് ശമ്പളം വാങ്ങുന്ന സാധാരണക്കാരാണ്. മുപ്പത് ശതമാനം മാത്രമാണ് ഏതെങ്കിലും രീതിയിലുള്ള ബിസിനസ് ചെയ്യുന്നത്. മറ്റുള്ള പതിനഞ്ചു ശതമാനം വീട്ടു ജോലിയും, ഡ്രൈവർമാരും അടക്കമുള്ളവരാണ്. ഇനിയുള്ള അവസാന അഞ്ചു ശതമാനം മാത്രമാണ് ഏതെങ്കിലും രീതിയിൽ ഉയർന്ന ജീവിത ശേഷിയുള്ളവരിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യത്തെ ഘട്ടത്തിൽ വരുന്ന ശമ്പളം വാങ്ങുന്ന് അൻപത് ശതമാനത്തിൽ വരുന്നവരിൽ 90 ശതമാനവും സ്വകാര്യ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇവരിൽ പലരും ഇപ്പോൾ ജോലിയ്ക്കു പോകാനാവാത്ത അവസ്ഥയിലാണ്. മിക്ക അറബ് രാജ്യങ്ങളിലും ലോക്ക് ഡൗണിനു സമാനമായ അവസ്ഥയാണ്. അതുകൊണ്ടു തന്ന പല രാജ്യങ്ങളിലും സാധാരണക്കാരായ മലയാളികൾക്ക് ജോലിയുമില്ല ശമ്പളവും ലഭിക്കാത്ത അവസ്ഥ. മഹാ മനസ്‌കരായ ചില മുതലാളിമാർ മാത്രമാണ് കഴിഞ്ഞ മാസം പലർക്കും ശമ്പളം നൽകിയത്.

ഇന്ത്യയിലേക്കാൾ ശക്തമായ നിയമങ്ങളാണ് പല അറബ് രാജ്യങ്ങളിലും ഉള്ളത്. ഇവിടെ ഭക്ഷണം കഴിക്കാനും സാധനം വാങ്ങാനും അടക്കം നിശ്ചിത സമയമുണ്ട്. ഈ സമയത്തല്ലാതെ പുറത്തിറങ്ങിയാൽ ജയിലിൽ കഴിയേണ്ട അവസ്ഥയുണ്ടാകും. ഇവരിൽ പല മലയാളികളും ലേബർ ക്യാമ്പിലാണ്. പുറത്തിറങ്ങിയാൽ രോഗമുണ്ടാകുമെന്ന ഭീതിയിൽ പലരും മുറിയിൽ നിന്നു പോലും പുറത്തിറങ്ങാത്ത അവസ്ഥയുണ്ട്. ഇത്തരക്കാരാകട്ടെ പലപ്പോഴും കമ്പി എത്തിക്കുന്ന ഭക്ഷണമാണ് ആശ്രയം. ഇത്തരത്തിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുന്ന പല മലയാളികളും വെള്ളം മാത്രം കുടിച്ചാണ് കഴിയുന്നത്.

പ്രവാസികളെ തിരികെ നാട്ടിലേയ്ക്കു എത്തിക്കാനുള്ള നടപടികൾ ആരംഭിക്കാമെന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പറയുന്നുണ്ട്. എന്നാൽ, ഇവരെ നാട്ടിൽ എത്തിക്കുന്നതിനെ ഒരു വിഭാഗം എതിർക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ എത്തിയാൽ കൊറോണ കേരളത്തിൽ വീണ്ടും പടരുമെന്നതാണ് ഇവരുടെ വാദം. എന്നാൽ, ഇവിടെ എത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാനുള്ള ക്രമീകരണം തങ്ങൾ ചെയ്യാമെന്നു വാഗ്ദാനം ചെയ്തു കേരള സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിട്ടുണ്ട്.

സാധാരണക്കാരായ കുടുംബാംഗങ്ങളെ ഉപേക്ഷിച്ചു വീടും നാടും വിട്ട് കഴിയുന്ന പ്രവാസികളെ ഈ അപകട ഘട്ടത്തിൽ എങ്കിലും സഹായിച്ചില്ലെങ്കിൽ മലയാളികൾ നന്ദിയില്ലാത്തവരാണ് എന്ന് നാളെ സമൂഹം പറയും..