
പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി; ഹൈജമ്പിൽ പ്രവീൺ കുമാറിന് വെള്ളി
സ്വന്തം ലേഖകൻ
ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാറാണ് വെള്ളി മെഡൽ നേടിയത്. ഏഷ്യൻ റെക്കോഡോടെയാണ് നേട്ടം.
2.07 മീറ്റർ ചാടിയാണ് പ്രവീൺ വെള്ളിമെഡൽ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ1.83 മീറ്റർ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിൽ അത് 1.97 മീറ്ററാക്കി ഉയർത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീൺ ഇന്ത്യയുടെ അഭിമാനമായി മാറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്‌സിലെ മെഡൽ നേട്ടം 11 ആയി ഉയർന്നു. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവിൽ 36-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
Third Eye News Live
0